നിങ്ങൾ കാണുന്നത് ഊട്ടിയല്ല കൊടൈക്കനാലും അല്ല നമ്മുടെ കേരളത്തിൽ കൊല്ലം ജില്ലയിൽ അഞ്ചലിനും – പുനലുരിനും- കൊട്ടാരക്കരക്കും – വാളകത്തിനും നടുവിലായി വെഞ്ചേമ്പ് – കുരുവിക്കോണം റോഡിൽ ആണ് ഈ മനോഹരമായ കാഴ്ച്ച. നല്ല തണുത്ത കാറ്റും, കോടമഞ്ഞും കൂട്ടത്തിൽ ഒരു അടാർ സൂര്യോദയവും. കണ്ണിനും മനസ്സിനും കുളിർമ്മയേകിയ സുന്ദര നിമിഷങ്ങൾ.. പ്രകൃതിയുടെ മായാജാലവും.
ഇവിടെ നിന്നുള്ള വ്യൂ തികച്ചും വ്യത്യസ്തമാണ്. മുകളിൽ ആകാശം താഴെ ഭൂമി ഫീലിൽ നിന്നു ഒരല്പം മാറി , മുകളിൽ ആകാശം ഇടക്ക് നമ്മളും മേഘങ്ങളും താഴെ ഭൂമി.. അതൊരൊന്നന്നര അനുഭവമാ.
മഴയില്ലാത്ത ദിവസങ്ങളിൽ വെളുപ്പിന് 6 മണി മുതൽ 7 മണിവരെ ഈ കാഴ്ച ആസ്വദിക്കാൻ കഴിയുമെന്നാണ് വിശ്വാസം. ബാക്കി ഒക്കെ പോകുന്നവരുടെ ഭാഗ്യം പോലെ…പോകുന്നവർ പ്ലാസ്റ്റിക്കോ മറ്റ് വേസ്റ്റുകളോ അവിടെ വലിച്ചെറിയരുത്.

Pinnacle വ്യൂ പോയിന്റ്
കൊട്ടാരക്കര നിന്നും 17 km
പുനലൂർ നിന്നും 17 km
പത്തനാപുരം നിന്നും 20 km
Video by suju kollamkaran